ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; തന്ത്രങ്ങളുമായി കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങി ബിജെപി

ദില്ലി: ഗോവ മന്ത്രിസഭ പിടിച്ചെടുക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. മനോഹര്‍ പരീക്കറിന് പകരം മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബിജെപിയും ആരംഭിച്ചു. നിയമസഭയിലെ ആറ് സ്വതന്ത്ര എം.എല്‍.എമാരേയും ബിജെപി രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയേക്കും.

ചികിത്സയ്ക്കായി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ കഴിഞ്ഞ 9 മാസമായി ഗോവയ്ക്ക് മുഖ്യമന്ത്രിയില്ല. ഇതിനെതിരെ ആദ്യം പ്രതിപക്ഷവും പിന്നീട് ഭരണപക്ഷത്തെ ഘടകക്ഷികളും രംഗത്ത് എത്തിയതോടെയാണ് ഗോവയില്‍ രാഷ്ട്രിയ പ്രതിസന്ധി രൂക്ഷമായത്.

ഗോവ ഫോര്‍വേഡ് പാര്‍ടിയിലേയും മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ടിയുടേയിലേയും ആറ് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ബിജെപി ഭരണം. ഇതില്‍ മഹാരാഷ്ട്ര ഗോമന്ത് പാര്‍ടിയാണ് മുഖ്യമന്ത്രി സ്ഥാനം മന്ത്രിസഭയിലെ മുതിര്‍ന്നയാള്‍ക്ക് കൈമാറണമെന്ന ആവശ്യം പരസ്യമാക്കിയത്.

ഗോമന്ത് പാര്‍ടി നേതാവ് ദീപക് ധവാലിയുടെ സഹോദരനും മന്ത്രിസഭയിലെ മുതിര്‍ന്നയാളുമായ പൊതുമരാമത്ത് വകുപ്പ് മന്ത്രി സുദിന്‍ ധവാലിയെ മുഖ്യമന്ത്രിയാക്കാനാണ് ഗോമന്ത് പാര്‍ടിയുടെ ശ്രമം. ഇത് തിരിച്ചറിഞ്ഞ ബിജെപി ഗോമന്ത് പാര്‍ടിയുടെ നീക്കം തടയിടാന്‍ സ്വതന്ത്ര എം.എല്‍എമാരെ രഹസ്യകേന്ദ്രത്തിലേയക്ക് മാറ്റുമെന്നാണ് സൂചന.

കോണ്‍ഗ്രസാകട്ടെ ഇരുപാര്‍ടികളേയും സ്വന്തം പാളയത്തിലെത്തിച്ച് ഗോവ ഭരണം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത്തരമൊരു നീക്കം രാഷ്ട്രിയമായി ഹഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

അത് കൊണ്ട് തന്നെ അടിയന്തരമായി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര നേതൃത്വം. ഈയാഴ്ച്ച തന്നെ കേന്ദ്ര നേതാക്കള്‍ ഗോവയിലെത്തി എം.എല്‍.എമാരെ നേരില്‍ കണ്ട് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here