ഒരു ഡോണിന്റെ കുമ്പസാരം; അമീറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഹനീഫ് അദേനിയുടെ തിരക്കഥയില്‍ വിനോദ വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

അമീര്‍ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഒരു ഡോണിന്റെ കുമ്പസാരം എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഗ്രേറ്റ് ഫാദര്‍, എബ്രഹാമിന്റെ സന്തതികള്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് അമീര്‍. ശ്രീലക്ഷ്മി, ശങ്കര്‍രാജ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഗോപി സുന്ദറാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News