ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥാവകാശത്തില്‍ നിന്ന് സച്ചിന്‍ പിന്‍മാറി; ലുലു ഗ്രൂപ്പ് ഏറ്റെടുത്തു

തിരുവനന്തപുരം: ഐഎസ്എല്‍ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത വരുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പിന്‍മാറിയെന്ന വാര്‍ത്ത പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് പുറത്തു വിട്ടിരിക്കുന്നത്. ടീമിന്റെ പൂര്‍ണ ഉടമസ്ഥാവകാശം മലയാളി വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങിയെന്നും ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്‌സില്‍ സച്ചിന് 20 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 80 ശതമാനം ഓഹരി ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിനാണ്. ചിരംഞ്ജീവി, നാഗാര്‍ജുന തുടങ്ങിയ തെലുങ്ക് സൂപ്പര്‍ താരങ്ങളും പ്രസാദ് ഗ്രൂപ്പിലുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആരംഭിച്ച സമയത്ത് സമയത്ത് സച്ചിന് 40 ശതമാനം ഓഹരിയാണുണ്ടയാിരുന്നത്. ബാക്കി അറുപത് ശതമാനം ആദ്യ കാലത്ത് PVP എന്ന ഗ്രൂപ്പിനായിരുന്നു. പിന്നിട് സച്ചിന്റെ കൈയില്‍ നിന്ന് 20 ശതമാനവും, പിവിപി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ്
വാങ്ങുകയായിരുന്നു.

എന്നാല്‍ ഈ ഇടപാടില്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് സെബി ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ക്ക് 30 കോടി പിഴ ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മികച്ച താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയാതെ വന്നു.

കഴിഞ്ഞ സീസണില്‍ തന്നെ സച്ചിന്‍ ഈ വിഷയത്തില്‍ അതൃപ്തി അറയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സച്ചിന്‍ ഉടമസ്ഥാവകാശം ഒഴിയുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ വാര്‍ത്തയോട് ലുലു ഗ്രൂപ്പോ, ബ്ലാസ്റ്റേഴ്‌സോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സച്ചിന്‍ പിന്‍മാറിയാലും ബ്ലാസ്റ്റേഴ്‌ലസിന്റെ ആരാധക പിന്തുണയില്‍ കുറവുണ്ടാകില്ല.

എന്നാല്‍ സച്ചിന്‍ ഇതിഹാസത്തിന്റെ സാന്നിധ്യം ലോകത്തിന് മുന്നില്‍ ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാക്കി നല്‍കിയ ഗ്ലാമര്‍ ചെറുതല്ല. അതായത് സച്ചിന്റെ അസാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന്റെ ഗ്ലാമറിനെ ബാധിക്കും എന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News