ആരാധകര്‍ക്ക് നിരാശ; ആ വാര്‍ത്ത സ്ഥിരീകരിച്ച് സച്ചിന്‍

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയത് സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

ബ്ലാസ്റ്റേഴ്‌സ് സുദൃഢമായ സ്ഥിതിയിലാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ പറഞ്ഞു. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ടീമിന്റെ പൂര്‍ണ ഉടമസ്ഥാവകാശം മലയാളി വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സില്‍ സച്ചിന് 20 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 80 ശതമാനം ഓഹരി ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിനാണ്. ചിരംഞ്ജീവി, നാഗാര്‍ജുന തുടങ്ങിയ തെലുങ്ക് സൂപ്പര്‍ താരങ്ങളും പ്രസാദ് ഗ്രൂപ്പിലുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആരംഭിച്ച സമയത്ത് സമയത്ത് സച്ചിന് 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ആദ്യ കാലത്ത് PVP എന്ന ഗ്രൂപ്പിനായിരുന്നു. പിന്നിട് സച്ചിന്റെ കൈയില്‍ നിന്ന് 20 ശതമാനവും, പിവിപി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു.

എന്നാല്‍ ഈ ഇടപാടില്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് സെബി ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ക്ക് 30 കോടി പിഴ ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മികച്ച താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയാതെ വന്നു.

കഴിഞ്ഞ സീസണില്‍ തന്നെ സച്ചിന്‍ ഈ വിഷയത്തില്‍ അതൃപ്തി അറയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സച്ചിന്‍ ഉടമസ്ഥാവകാശം ഒഴിയുന്നതെന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News