ജെഎന്‍യു; ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം; എബിവിപിക്ക് വന്‍ തിരിച്ചടി

ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടതു സംഖ്യത്തിന് തകര്‍പ്പന്‍ വിജയം. എബിവിപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. സെന്‍ട്രല്‍ പാനലിലെ 4 സീറ്റുകളിലേക്കും ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം.

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാനാകാത്ത എബിവിപി കനത്ത തിരിച്ചടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്നത്. ജെഎന്‍യുവിനെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്‍റെയും സംഘപരിവാറിന്‍റേയും ശ്രമത്തിനുള്ള തിരിച്ചടിയെന്ന് വിദ്യാര്‍ത്ഥികള്‍.

വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു സഖ്യം ജയിച്ചു കയറിയത്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാലയില്‍ ജയിച്ചു കയറിയത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവര്‍ ജയിച്ചു.

4715 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴുള്ള ലീഡ് നില

President:

United Left (SFI-AISA-AISF-DSF) – 1958
Independent (Heer) – 30
CRJD – 479
ABVP – 885
SCM – 53
Independent (Saib) – 120
BAPSA – 623
NSUI – 376
NOTA – 121
Blank – 17
Invalid – 42

Vice-President:

United Left (SFI-AISA-AISF-DSF) – 2426
ABVP – 917
NSUI – 429
BAPSA – 594
NOTA – 269
Blank – 40
Invalid – 29

General Secretary:

United Left (SFI-AISA-AISF-DSF) – 2205
ABVP – 1018
NSUI – 304
BAPSA – 745
NOTA – 360
Blank – 45
Invalid – 27

Joint Secretary:

United Left (SFI-AISA-AISF-DSF) – 1839
BAPSA – 616
NSUI – 744
ABVP – 1116
NOTA – 323
Blank – 44
Invalid – 22

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News