നവകേരളത്തിന് നവോദയയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറും

പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് അതിജീവനത്തിനായി കിഴക്കന്‍ പ്രവിശ്യ നവോദയ സാംസ്‌കാരിക വേദി 11000596 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബിപിഎല്‍ കാര്‍ഗോയുടെ സഹായത്തോടെ മൂവായിരം കിലോ അവശ്യ വസ്തുക്കള്‍ നാട്ടിലെത്തിച്ചു. നാട്ടിലുള്ള നവോദയയുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞു.

നവോദയ പ്രവര്‍ത്തകരിലൊരാള്‍ വയനാട്ടില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലം നല്‍കാന്‍ തയ്യാറായതായും ഭാരവാഹികള്‍ പറഞ്ഞു.

നവോദയാ പ്രവര്‍ത്തകര്‍ നടത്തിയ സഹായ സമാഹരണത്തിന് പ്രവാസി ലോകത്തുനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.

കേരളീയര്‍ക്കുപുറമെ വിദേശീയരും നല്ല പ്രതികരണമാണ് കാണിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ നവോദയ പ്രവാസി സമൂഹത്തോട് അഭ്യര്‍ഥിച്ചു.

വെള്ളിയാഴ്ച നവോദയാ ദിനത്തില്‍ ദമാമില്‍ സംഘടിപ്പിക്കുന്ന പരുപാടിയില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം ജോര്‍ജ് വര്‍ഗീസിന് തുക കൈമാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എംഎം നഈം, പ്രസിഡണ്ട് പവനന്‍ മുലക്കില്‍, രക്ഷാധികാരി ഇഎം കബീര്‍, ട്രഷറര്‍ മോഹനന്‍ വെള്ളിനേഴി എന്നിവര്‍ പങ്കൈടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News