അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന മകളെ പീഡനത്തിനിരയാക്കി; പിതാവ് പിടിയില്‍

നോയിഡ: 12 വയസുകാരിയായ മകളെ പീഡനത്തിനിരയാക്കി പിതാവ് പിടിയിലായി. ഡല്‍ഹി നോയിഡയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ യുവാവാണ് പിടിയിലായത്. അമ്മയ്ക്കൊപ്പം ഒരേ മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

അമ്മയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുണി തിരുകി വായ പൊത്തിയതിനാല്‍ പെണ്‍കുട്ടിയ്ക്ക് നിലവിളിയ്ക്കാനായില്ലെന്നും ഭര്‍ത്താവ് സ്ഥിരം
മദ്യപാനിയാണെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊ‍ഴി.

യു.പി സംബാല്‍ സ്വദേശികളായ കുടുംബം ഒന്‍പത് വര്‍ഷം മുന്‍പ് നോയിഡയിലേക്ക് താമസം മാറ്റുകയായിരുന്നു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വീധേയയാക്കി.പോക്സോ അക്ട് പ്രകാരമാണ് പ്രതിക്കെതിരേ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News