#PeopleExclusive ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊ‍ഴിഞ്ഞു

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ രാജി വച്ചു.രാജി കത്ത് വത്തിക്കാന്റെ ഇന്ത്യയിലെ സ്ഥാനപതി അപ്പോസ്ഥലിക്ക് ന്യൂണ്‍ഷോയ്ക്ക് കൈമാറി.കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നതിനാല്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജലന്തര്‍ രൂപ സ്ഥീതീകരിച്ചു.

കേസിനായി കേരളത്തിലേയക്ക് പലപ്രാവശ്യം പോകേണ്ടി വരുമെന്നും കത്തില്‍ പറയുന്നു. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെ പീഡിപ്പിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജി വച്ചത്.

രാജി കത്ത് ഇന്ത്യയിലെ അപ്പോസ്തലിക്ക് ന്യൂണ്‍ഷോയും സ്ഥാനപതിയുമായ ഗിബാറ്റിസ്ത്താ ദിഖാന്ത്രോ വഴി മാര്‍പാപ്പയ്ക്ക് കൈമാറി.പതിനാറാം തിയതിയാണ് രാജി കത്ത് നല്‍കിയത്.രാജി സ്വീകരിക്കുന്ന മാര്‍പാപ്പ രൂപതാ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതാണ് ഇനിയുള്ള നടപടി ക്രമങ്ങള്‍.

രാജി കത്ത് ജലന്തര്‍ രൂപത സ്ഥീരീകരിച്ചു.ആരോപണവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും, സമയം ചിലവഴിക്കാനും ഭരണ ചുമതലയില്‍ നിന്നും താല്‍ക്കാലികമായി വിട്ട് നില്‍ക്കുന്നതായി അറിയിച്ച് മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജലന്തര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

കേസിന്റെ ആവശ്യത്തിനായി കേരളത്തിലേയ്ക്ക് പലപ്രാവശ്യം പോകേണ്ടി വരും. സ്ഥാനം ഒഴിയുവാനുള്ള അനുവാദം എത്രയും വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജലന്തര്‍ രൂപത വക്താവ് പീറ്റര്‍ കാവുംപുറത്ത് അറിയിച്ചു.

കേസിന്റെ കുരുക്ക് മുറുകുന്ന സാഹചര്യത്തിലാണ് ഫ്രാങ്കോ മുളക്കലിന്റെ രാജി.ചോദ്യം ചെയ്യാനുള്ള കേരള പോലീസിന്റെ നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്ന് ഭരണചുമതലകള്‍ മൂന്നംഗ സമിതിയ്ക്ക് ഫ്രാങ്കോ മുളക്കലിന് കൈമാറേണ്ടി വന്നു. ബിഷപ്പ് എന്ന സ്ഥാനമില്ലാതെയാവും ഫ്രാങ്കോ മുളയ്ക്കല്‍ ഇനി കേരള പോലീസിന് മുന്നില്‍ ഹാജരാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here