പരാതി നല്‍കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍റെ മുന്നിലിട്ട് മര്‍ദ്ദിച്ചു

തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷന്‍റെ മുന്നിലിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷന്‍റെ മുന്നിലായിരുന്നു സംഭവം.

ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് എസ് ഐയുടെ നിര്‍ദ്ദേശ പ്രകാരം പരാതി നല്‍കാനെത്തിയ ഡിവൈഎഫ്ഐക്കാരെയാണ് ആര്‍ എസ് എസുകാര്‍ മര്‍ദ്ദിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ അക്രമികളെ പിടികൂടാതെ രക്ഷിച്ചതായും ആരോപണം

രാത്രി പത്ത് മണിയോടെ തിരുവനന്തപുരം ആനയറ ജംഗ്ഷനില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം . ഡിവൈഎഫ്ഐ പുതിയതായി നിര്‍മ്മിച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റി ഒാഫീസ് ഉത്ഘാടനത്തോട് അനുബന്ധിച്ച പ്രചരണ ബാനര്‍ കെട്ടി കൊണ്ട് നിന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ ആര്‍ എസ് എസ് സംഘം ആക്രമിക്കുകയായിരുന്നു.

സം‍ഭവ സ്ഥലത്തെത്തിയ പേട്ട പോലീസ് മര്‍ദ്ദനമേറ്റവരോട് പോലീസ് സ്റ്റേഷനിലെത്തി മൊ‍ഴി നല്‍കാനാവശ്യപ്പെട്ടു. പോലീസ് നിര്‍ദ്ദേശം അനുസരിച്ച് മൊ‍ഴി നല്‍കനെത്തിയപ്പോ‍ഴാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അനന്ദു, ശ്രീജിത്ത് എന്നീവരെ വീണ്ടും മര്‍ദ്ദിച്ചത് . പേട്ട പോലീസ് സ്റ്റേഷന്‍റെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം .

സംഭവം കണ്ട് കൊണ്ട് നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ അക്രമികളെ രക്ഷപെടാന്‍ സാഹിയിച്ചു എന്ന് ഡിവൈഎഫ്ഐ വഞ്ചീയൂര്‍ ഏരിയ പ്രസിഡന്‍റ് രഞ്ജു ആരോപിച്ചു. എന്നാല്‍ അക്രമം ഉണ്ടായ ഘട്ടത്തില്‍ രണ്ട് പോലീസുകാര്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നതെന്നും അതിനാലാണ് എണ്ണത്തില്‍ കൂടുതലായ അക്രമികളെ പിടികൂടാന്‍ ക‍ഴിയാതെ പോയതെന്നും പോലീസ് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷാനിഖാന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരിച്ചിലാരംഭിച്ചു. പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമറ്റതിനെ തുടര്‍ന്ന് നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News