‘ജീവാംശം’ ചോരാതെ അമൃത പാടിയപ്പോള്‍ കെെയ്യടിച്ച് സോഷ്യല്‍ മീഡിയ

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ടൊവിനോ തോമസ് നായകനായ തീവണ്ടി. സിനിമ റിലീസ് ആവുന്നതിന് മുന്നെ സിനിമയിലെ ഗാനങ്ങള്‍ ജനപ്രീതി നേടിയിരുന്നു.

ഈ കൂട്ടത്തില്‍ യുട്യൂബില്‍ സിനിമ റിലീസിന് മുന്നെ തന്നെ ലക്ഷകണക്കിന് ആളുകള്‍ കേട്ട പാട്ടാണ് തീവണ്ടിയിലെ ജീവാംശമായ് താനെ എന്ന് തുടങ്ങുന്ന ഗാനം.

നാട്ടിന്‍പുറത്തെ പ്രണയം പറയുന്ന ഗാനം രണ്ട് കോടിയിലധികം ആളുകളാണ് ഇതുവരെ കണ്ടത്. ഈ ഗാനം തനിമ ചോരാതെ പാടി കൈയ്യടി നേടുകയാണ് കോ‍ഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബിഫാം വിദ്യാര്‍ത്ഥി പെരുമ്പാവൂര്‍ സ്വദേശിയായ ആമൃത രാജന്‍.

നമ്മള്‍ പാഷനായി കൊണ്ടുനടക്കുന്ന ചിലതിനുമുന്നില്‍ സ്ഥലവും സമയവുമൊന്നും തടസമാവാറില്ലെന്ന കുറിപ്പോടെയാണ് അമൃത ഫെയ്സ്ബുക്കില്‍ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News