ബിഷപ്പ് പീഡനം; ഇരയായ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരസമരത്തില്‍; ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരസമരത്തില്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് അവര്‍ പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് വിളിച്ചു വരുത്തിയ സാഹചര്യത്തില്‍ കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി ഹൈക്കോടതി ജംഗ്ഷനില്‍ തുടരുന്ന സമരം കൂടുതല്‍ ശക്തമാകുകയാണ്.

റിലേ നിരാഹാരത്തോടൊപ്പം ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയും ഇന്ന് മുതല്‍ നിരാഹാര സമരം തുടങ്ങി. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വരെ നിരാഹാര സമരം തുടരാനാണ് തീരുമാനം.

സമരം ചെയ്യുന്ന അഞ്ച് കന്യാസ്ത്രികള്‍ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. യാക്കോബായ സഭാ വൈദികരും, ശ്രീനാരായണ ധര്‍മ്മവേദി ഭാരവാഹികളും ലോ കോളേജ് വിദ്യാര്‍ത്ഥികളും പിന്തുണ അറിയിച്ച് സമരപ്പന്തലിലെത്തി.

ബിഷപ്പിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിലുളള റിലേ നിരാഹാരം പത്താം ദിവസം കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News