മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്; ആദരവില്‍ സന്തോഷമെന്ന് ജിന്‍സണ്‍

ദില്ലി: മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്.ജക്കാര്‍ത്ത എഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനത്തിനാണ് ജിന്‍സണ് അവാര്‍ഡ്.ജിന്‍സണുള്‍പ്പെടെ 20 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ്.

ഇന്നലെ ധ്യാന്‍ചന്ദ് അവാര്‍ഡിന് ബോബി അലോഷ്യസ് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും, ഭാരദ്വോഹന താരം മീരാഭായി ചാനുവിനും ഖേല്‍രത്‌നയ്ക്കും കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു.

എഷ്യന്‍ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും, 800 മീറ്ററില്‍ വെള്ളിയും സ്വന്തമാക്കിയ ജിന്‍സന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് അര്‍ജ്ജുന അവാര്‍ഡ്.

ഗെയിംസില്‍ 1500 മീറ്ററില്‍ ഇന്ത്യ അരനൂറ്റാണ്ടിനുശേഷം സ്വര്‍ണം സ്വന്തമാക്കിയത് ജിന്‍സണിലൂടെയായിരുന്നു.
ജിന്‍സന്റേതുള്‍പ്പെടെ ഈ വര്‍ഷത്തെ ഖേല്‍ രത്‌ന,അര്‍ജുന,ധ്യാന്‍ചന്ദ്,അവാര്‍ഡുകളുടെ ശുപാര്‍ശ കായികമന്ത്രാലയം കേന്ദ്രസര്‍ക്കാരിന് കൈമാറി.

രോഹന്‍ ബൊപ്പണ്ണ,സ്മൃതി മന്ദാന, ഹിമ ദാസ് ഉള്‍പ്പെടെ 20 പേര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി.
പുരസ്‌കാരം സ്വന്തമാക്കിയ കായിക താരങ്ങളുടെ പട്ടികയില്‍ മലയാളി സാന്നിദ്ധ്യം ജിന്‍സണില്‍ ഒതുങ്ങി.

അത്‌ലറ്റ് പിയു ചിത്ര അര്‍ജുന അവാര്‍ഡ് പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തിഗത സ്വര്‍ണം നേടിയവര്‍ക്കായിരുന്നു അവാര്‍ഡ് സമിതി പരിഗണന നല്‍കിയത്.

നേരത്തെ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ബോബി അലോഷ്യസും ഇടം നേടിയിരുന്നു.വിരാട് കോലി, മീരാഭായി ചാനു എന്നിവര്‍ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടു.

10 വര്‍ഷത്തിന് ശേഷം ഒരു ക്രിക്കറ്റ് താരം ഖേല്‍ രത്‌ന സ്വന്തമാക്കുമ്പോള്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഭാരദ്വോഹന താരത്തെ തേടി ഖേല്‍ രത്‌ന എത്തുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണനേട്ടമാണ് മീരഭായി ചാനുവിനെ നേട്ടത്തിന് അര്‍ഹയാക്കിയത്. ഈ മാസം അവസാനമാണ് പുരസ്‌കാര വിതരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here