തനിമുഖം വ്യക്തമാക്കി ബിജെപി; ‘തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ളതല്ല; വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നും ശ്രീധരന്‍ പിള്ള’; സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവനയില്‍ പ്രതിഷേധം കത്തുന്നു 

തനിമുഖം വ്യക്തമാക്കി ബിജെപി. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ളതല്ലെന്ന് തുറന്നു പറച്ചിലുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള . തിരഞ്ഞെടുപ്പ്   വാഗ്ദാനം ആരെങ്കിലും കാര്യമായി എടുക്കുമോയെന്നും വാഗ്ദാനം പാലിക്കാനുള്ളതല്ലെന്നുമുള്ള

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന വിവാദമാകുകയാണ്.  പെട്രോള്‍ വില സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കാ്യിരുന്നു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍റെ തുറന്നു പറച്ചില്‍.

പെട്രോൾ വില ലിറ്ററിന് 50 രൂപയാക്കി കുറക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം മാത്രമാണെന്നും അത് നടപ്പാക്കണമെന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു .

ആ വാഗ്ദാനം ആരെങ്കിലും കാര്യമായി എടുക്കുമോയെന്നും ശ്രീധരന്‍ പിള്ള. തിരഞ്ഞെടുപ്പു  വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കി്യിരിക്കുകയാണ് ഒടുവില്‍ ബിജെപി.

ബിജെപി അധ്യക്ഷന്‍റെ വാക്കുകള്‍ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here