ഇന്ധന വില വര്‍ധനവിനെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനോട് ചോദിച്ചു; ഓട്ടോ ഡ്രെെവറെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

ചെന്നൈ: ഇന്ധനവില വര്‍ധനയെക്കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ചോദിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ചെന്നൈ സ്വദേശി കതിര്‍ ആണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് ഇന്ധന വിലവര്‍ധനയെക്കുറിച്ച് ചോദിച്ചത്.

സെയ്‌ദാപ്പേട്ടില്‍ തമിഴിസൈ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തമിഴിസൈ മറുപടി പറയുന്നത് കണ്ടുനിന്ന കതിര്‍ പെട്രോള്‍ വിലയെക്കുറിച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതുകേട്ട് സംസാരം നിര്‍ത്തിയ തമിഴിസൈ ചിരിച്ചുകൊണ്ടിരിക്കെ അവിടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ പിന്നിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദിച്ചു. കതിറിന് മര്‍ദ്ദനമേല്‍ക്കുമ്പോഴും കണ്ടില്ലെന്ന ഭാവത്തില്‍ നില്‍ക്കുകയായിരുന്നു തമിഴിസൈ.

കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്നത് കേട്ടപ്പോഴാണ് പെട്രോള്‍ വിലയെക്കുറിച്ച് ചോദിച്ചതെന്ന് സംഭവത്തിനുശേഷം കതിര്‍ പറഞ്ഞു. ഓട്ടോ ഓടിച്ച് ജീവിക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് പെട്രോള്‍ വിലവര്‍ധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News