ബാര്‍ കോ‍ഴക്കേസില്‍ കെ.എം മാണിക്ക് തിരിച്ചടി; മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളി

കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ പ്രഥമിക തെളിവുണ്ടെന്നും, തെളിവുകള്‍ ഉളളതിനാല്‍ തുടരന്വേഷണം നടത്താനുളള സാഹചര്യം ഉണ്ടെന്നുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിടാം. പ്രോസിക്യൂഷന്‍ അനുമതിയാണ് ലഭിക്കുന്നതെങ്കില്‍ മാണിക്കെതിരെ വിചാരണ നടപടികള്‍ ആരംഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അഴിമതി നിരോധന നിയമത്തിലെ പുതുക്കിയ ഭേഭഗതിപ്രകാരം മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണമോ, വിചാരണയോ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യം ഉളളതിനാലാണ് കോടതി ഇത്തരത്തില്‍ ഉത്തരവ് ഇട്ടത്.

അന്വേഷണ ഉദ്യോഗസ്ഥനും, പ്രോസിക്യൂട്ടര്‍ക്കും എതിരെ കോടതി രൂക്ഷമായ പരാമര്‍ശങ്ങളാണ് നടത്തിയത്. ബാറുമടകള്‍ ലീഗല്‍ ഫണ്ട് എന്ന പേരില്‍ പിരിച്ചെടുത്ത ഒരു കോടി രൂപയുടെ വിനിമയം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല.

ബാറുടമകളുടെ ശബ്ദശകലം അടങ്ങിയ ഓഡിയോ ക്ലിപ്പിന്റെ വോയിസ് അനാലിസിസ് നടത്തണമെന്ന് കോടതിആവശ്യപ്പെട്ടിട്ടും അന്വേഷണ സംഘം തയ്യാറിയില്ല.

കോടതി പരിശോധിക്കാന്‍ പറഞ്ഞ പലകാര്യങ്ങളും മുഖവിലക്കെടുക്കാന്‍ അന്വേഷണ സംഘം തയ്യാറാവത്തത് ഗൗരവതരമാണ്. കണ്ടെത്തിയ തെളിവുകള്‍ സ്വകാര്യമോ അസ്വീകാര്യമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമോ, വിജിലന്‍സോ അല്ല.

കോടതി നിര്‍ദ്ദേശപ്രകാരമുള്ള തുടരന്വേഷണം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കണ്ടത് കോടതി ആണെന്ന് താക്കീതിന്റെ സ്വരത്തില്‍ കോടതി ഓര്‍മ്മിപ്പിച്ചു.

വിജിലന്‍സ് അമിതാധിരാരത്തോടെ നിഗമനത്തലെത്തി ചേരണ്ടതില്ലെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.

വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ സിസി അഗസ്റ്റിന്‍ രൂക്ഷമായ പരാഹാസമാണ് കോടതിയില്‍ നിന്ന് ലഭിച്ചത്. അമിതാവേശത്തില്‍ കേസ് ഏത് വിധേനയും തീര്‍ക്കണമെന്ന പ്രോസിക്യൂട്ടറുടെ വ്യഗ്രത കോടതി അംഗീകരിക്കണമെന്നില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു.

മാണിക്കെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ എതിര്‍ കക്ഷികളായ വിഎസ് അച്യുതാനന്ദന്‍, എ വിജയരാഘവന്‍, ബിജു രമേശ് എന്നിവര്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങാനുളള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഡിസംബര്‍ 10ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അനുമതി ഉത്തരവ് ഹാജരാക്കണമെന്നും കോടതി വിധിപകര്‍പ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here