വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആസിഫ് അലി; മന്ദാരം വരുന്നു

സൂപ്പർ ഹിറ്റ് ചിത്രം ബി ടെക്കിനു ശേഷം ആസിഫ് അലി നായകനാകുന്ന മന്ദാരം പ്രദർശനത്തിനൊരുങ്ങുന്നു. വിജേഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം സെപ്റ്റംബർ 28നു സിനിമാനിയ പ്രദർശനത്തിനെത്തിക്കും.

മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വര്‍ഷ, അനാര്‍ക്കലി മരിക്കാര്‍, മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങൾ.

മന്ദാരത്തിന്റെ ട്രെയ്‌ലർ മികച്ച പ്രതികരണം നേടുകയും യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിക്കുകയും ചെയ്തു.

ചിത്രത്തിന്റെ പുറത്തു വിട്ട പോസ്റ്ററുകളിലെ ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പുകൾ ശ്രദ്ധ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here