കഞ്ചാവ് വച്ച് കര്‍ഷകനെ കുടുക്കിയ വൈദികന്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സൈസ് സംഘത്തിനെ കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍.

കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്‌സൈസിന്റെ പിടിയിലായത്.

വൈദിക വിദ്യാര്‍ഥിയായിരുന്ന കര്‍ഷകന്റെ മകന്‍, ഫാ.ജയിംസിനെതിരെ പീഡന പരാതി നല്‍കിയതാണ് പ്രകോപനത്തിന് കാരണം.

ഫാ.ജയിംസിന്റെ സഹോദരന്‍ സണ്ണി വര്‍ഗീസ്, ബന്ധു ടി.എല്‍.റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News