ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ചുട്ടുകൊന്നു; പ്രതിഫലം രാജ്യസഭാ സീറ്റ്

രാജസ്ഥാനിലെ രാജ്‌സമന്ദറില്‍ ബംഗാള്‍ സ്വദേശിയെ കത്തിച്ചുകൊന്ന പ്രതി ശംഭുലാല്‍ 2019ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് ദേശീയ പ്രസിഡന്റ് അമിത് ജാനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന ശംഭുലാല്‍ റെഗാറാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആഗ്രയില്‍ നിന്ന് മത്സരിക്കാനൊരുങ്ങുന്നത്.

ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുക. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന ആഗ്രയില്‍ നിന്ന് ശംഭുലാലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ജോധ്പൂരിലെ ജയിലിനുള്ളില്‍ വെച്ച് തന്നെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും.’ദേശീയ പ്രസിഡന്റ് അമിത് ജാനി പറഞ്ഞു.

ഹിന്ദുത്വ ആശയമുള്ളവരെയാണ് ഞങ്ങള്‍ക്ക് ആവശ്യം. ആഗ്രയില്‍ ശംഭുലാലിനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ക്ക് കിട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്രാസുല്‍ ഖാന്‍ എന്നയാളെയായിരുന്നു ശംഭുലാല്‍ കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News