കലാസംഘടനകളുടെ ശ്രദ്ധയ്ക്ക്; ‘ഉള്‍ട്ട’യിലേക്ക് അഭിനേത്രികളെ ആവശ്യമുണ്ട്

പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഉള്‍ട്ട’യിലേക്ക് അഭിനേത്രികളെ ആവശ്യപ്പെട്ട് വ്യത്യസ്തമായൊരു കാസ്റ്റിംഗ് കോള്‍.

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ കലാസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരികളെ ലക്ഷ്യമാക്കിയാണ് ജനകീയമായ കാസ്റ്റിംഗ് കോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഗ്രാമീണ പശ്ചാത്തത്തലില്‍ സത്രീകള്‍ക്ക് പ്രാധാന്യമുള്ള ചിത്രം നര്‍മ്മത്തിന്റെ അകമ്പടിയോടെ ഉത്തരകേരളത്തില്‍ വെച്ചാണ് ചിത്രീകരിക്കുന്നത്. അഭിനേതാക്കള്‍ക്ക് പ്രായമോ സൗന്ദര്യമോ മാനദണ്ഡമല്ല. ക്യാമറയ്ക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറാനറിയണം. താല്‍പ്പര്യമുള്ളവര്‍ ഓഡിഷനില്‍ പങ്കെടുക്കണം.

സെപ്തംബര്‍ 22, 23 തീയതികളില്‍ പയ്യന്നൂര്‍ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഓഡിഷന്‍.

ഗോകുല്‍ സുരേഷാണ് സിനിമയിലെ നായകന്‍. അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ നായികമാരായെത്തുന്നു.

രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍,ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്‌നിഖാന്‍, ആര്യ, മഞ്ജു സുനിച്ചന്‍, കോട്ടയം പ്രദീപ്,ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗ്ഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഡോ.സുഭാഷ് സിപ്പിയാണ് നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News