ജെഎന്‍യുവിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി; വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് രാജ്യ വിരുദ്ധ ശക്തികളുമായി ബന്ധമെന്നും നിര്‍മലാ സീതാരാമന്‍

ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാക്കൾ ദേശവിരുദ്ധർക്ക് ഒപ്പമെന്ന് ആക്ഷേപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ.

ദേശവിരുദ്ധ ശക്തികൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഖുലേഖയിലൂടെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്നായിരുന്നു നിർമല സീതാരമാന്റെ പ്രസ്താവന.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാക്കൾ ഉൾപ്പെടെ പലരും ദേശവിരുദ്ധർക്ക് ഒപ്പമെനായിരുന്നു പ്രതിരോധ മന്ത്രിയുടെ വിവാദ പരാമർശം.

ദേശവിരുദ്ധ ശക്തികൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഖുലേഖയിലൂടെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ജെ എൻ യുവിൽ നടക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ അവർ ഇതിനുപിന്നിലെ കേന്ദ്ര സർക്കാരിന്റെയും സർവകലാശാല അധികൃതരുടെയും ഇടപെടലുകളെക്കുറിച്ഛ് മൗനം പാലിച്ചു.

തെരഞ്ഞെടുപ്പിനിടയിൽ തർക്കങ്ങൾ സ്വാഭാവികമാണെങ്കിലും ഈ രീതി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ അവർ എ ബി വി പി അക്രമങ്ങളെക്കുറിച്ച് ഉത്തരം നൽകിയില്ല.

ഇതാദ്യമായല്ല ജെ എൻ യു വിനെതിരെ ബി ജെ പി നേതാക്കൾ രംഗത്തുവരുന്നത്. എ ബി വി പി യുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുള്ള പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കേന്ദ്ര സർക്കാർ അക്രമങ്ങൾക്ക് പിന്തുണ നല്കുന്നുവെന്നതിന്റെ കൂടി സൂചനയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News