കണ്ണൂര്‍ മട്ടന്നൂരില്‍ കെഎസ്‌യു അക്രമം; എസ്എഫ്എെ പ്രവര്‍ത്തകന് കുത്തേറ്റു; ജില്ലയിൽ നാളെ എസ്എഫ്ഐ പ്രതിഷേധ ദിനം

കണ്ണൂര്‍ മട്ടന്നൂരില്‍ അക്രമം എസ്എഫ്എെ പ്രവര്‍ത്തകന് പരിക്ക്. മട്ടന്നൂര്‍ കൂടാളി സ്കൂളില്‍ എസ്എഫ്എെ യുണിറ്റ് പ്രസിഡണ്ടിന്

കെ എസ് യു അക്രമം;

കണ്ണൂർ: എസ് എഫ് ഐ കൂടാളി ഹൈസ്കൂൾ യൂണിറ്റ് പ്രസിഡണ്ട് പി ജി അനഘിനെ കെഎസ്‌യു കോൺഗ്രസ്സ് ക്വട്ടേഷൻ സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ പ്രതിഷേധ ദിനത്തിന് എസ് എഫ് ഐ ആഹ്വാനം ചെയ്തു.

പത്താം ക്ലാസ് വിദ്യാർത്ഥിയായ അനഘിനെ ഇന്ന് ഉച്ചയ്ക്ക് 1.15 ഓടുകൂടി ബൈക്കിലെത്തിയ 3പേർ ഉൾപ്പടെ 5 ആളുകൾ കൂടാളി സ്കൂൾ പരിസരത്തു സംഘടിക്കുകയും ഉച്ച ഭക്ഷണം കഴിച്ചു ക്ലാസ്സിലേക്ക് പോവുകയായിരുന്ന അനഘിനെ പിന്നിൽ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഭിരാമിനേയും അനുപ്രകാശിനെയും മർധിക്കുകയും ചെയ്തു.

സമാനമായ രീതിയിൽ കഴിഞ്ഞ വെള്ളിയാഴ്ച പട്ടാന്നൂർ ഹൈസ്കൂളിലെ എസ്എഫ്ഐ യുടെ യൂണിറ്റ് കമ്മറ്റി അംഗങ്ങളെ ബൈക്കിലെത്തിയ മൂവർ സംഘം മാരകമായി ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

കെഎസ്‌യു, കോൺഗ്രസ്സ് ബ്ലോക്ക് ജില്ലാ നേതൃത്വം ആസൂത്രണം നടത്തി പുറത്തുനിന്നും വിലയ്ക്ക് വാങ്ങിയ കൊട്ടേഷൻ സംഘങ്ങളെ ഉപയോഗപ്പെടുത്തി സ്കൂളുകളിൽ അക്രമങ്ങൾ ആഴിച്ചുവിടാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് തന്നെ പത്രസമ്മേളനം നടത്തി ക്യാമ്പസുകളിൽ അക്രമം നടത്തുമെന്ന് പറയുകയുണ്ടായി.

സർവ്വകലാശാല, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയത്തിന്റെ ജാള്യത മറക്കാൻ ജില്ലയിലെ കോളേജുകളിൽ നിരവധി അക്രമങ്ങളാണ് കെ എസ് യു നടത്തിയത്.

വരാൻ വേണ്ടി പോകുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളെ ഭയപ്പെടുത്തി കടന്നു കയറാനും സ്വാധീനം ഉറപ്പിക്കാനുമാണ് സ്കൂളുകളിലേക്ക് ആയുധങ്ങളുമായി കെഎസ്‌യു ക്വട്ടേഷൻ ഗുണ്ടകൾ കടന്നു വരുന്നത്.

കെഎസ്‌യു വിന്‍റെ അക്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളും പൊതു സമൂഹവും പ്രതിഷേധിക്കാൻ തയ്യാറാകണമെന്നും അക്രമങ്ങളെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുക്കുമെന്നും നാളെ ജില്ലയിൽ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here