നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട് നടിമാര്‍ വീണ്ടും കത്തുനൽകി. ദിലീപിനെതിരായ നടപടിയിൽ അമ്മയില്‍ നിന്നുള്ള തീരുമാനം ഉടന്‍ വേണമെന്നാണ് നടിമാരുടെ ആവശ്യം.

ആവശ്യമുന്നയിച്ചുകൊണ്ട് അമ്മയാക്കാണ് നടിമാര്‍ കത്ത് നല്‍കിയത്. ദിലീപിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ വിമണ്‍സ് കലക്ടീവ് എന്ന സംഘടനയുടെ ഫെയ്സ്ബുക്ക് എെഡിയിലൂടെ ദിലീപ് വിഷയത്തില്‍ അമ്മയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

ഓഗസ്റ്റ് ഏഴിന് നടന്ന ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങളിൽ തുടർനടപടി അറിയിച്ചില്ലെന്നറിയിച്ചുകൊണ്ട് നടിമാരായ പാർവ്വതി രേവതി പത്മപ്രിയ എന്നിവരാണ് കത്തു നൽകിയത്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് നടിമാർ കത്ത് നൽകിയത്