കസ്കസ് ചെറിയൊരു കുരുവല്ല; ആരോഗ്യത്തിന് അത്യുത്തമം

കസ്‌കസ് അഥാവാ കശകശ എന്നറിയപ്പെടുന്ന കുരുക്കള്‍ മലയാളികള്‍ക്ക് പണ്ടേ പരിചിതനാണ്. ഐസ്ക്രീമിലും സര്‍ബത്തിലും സ്ഥിരസാന്നിധ്യമായ ഇവന്‍ ആരോഗ്യത്തിന് ചെറുതല്ലാത്ത ഗുണങ്ങളാണ് നല്‍കുക. പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണ് കസ്കസ്.

ഡെസര്‍ട്ടുകളിലും പാനീയങ്ങളിലും മറ്റ് വിഭവങ്ങളിലും രുചി കൂട്ടാനാണ് കശകശ ചേര്‍ക്കുന്നതെങ്കിലും ഔഷധഗുണങ്ങള്‍ കൊണ്ട് ഏറെ ഉപകാരം നല്‍കുന്ന ഒന്നാണിത്. പൊടിച്ച കശകശയില്‍ പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ വായ്പുണ്ണിന് ശമനമുണ്ടാകും.

കശകശയിലെ ഭക്ഷ്യനാരുകള്‍ മലബന്ധത്തിന് പറ്റിയ മരുന്നാണ്. കശകശയുടെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ തലച്ചോറിനെ ഉദ്ദീപിപ്പിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ലിനോലെയ്ക് ആസിഡിന്‍റെ കലവറയാണ് കശകശ. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം എല്ലുകള്‍ക്ക് ആരോഗ്യമേകുന്നു.
ചര്‍മത്തിലെ അണുബാധ തടയാനും ഇത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here