ബഷീർ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രൻ ഏറ്റുവാങ്ങി

ബഷീർ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രൻ ഏറ്റുവാങ്ങി. തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ പിഎസ‌്സി അംഗം ആർ പാർവതിദേവി പുരസ‌്കാരം സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ‌്കാരം. ഡോൺ ബുക്‌സാണ് പുരസ്കാരം ഏർപ്പെടുത്തിയത്

ഡോ. എൻ ജയരാജ് എംഎൽഎ അധ്യക്ഷനായിരുന്നു. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി.
സാംസ്‌കാരിക കാർട്ടൂൺ മാസിക ‘വരരുചി’യുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനം കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുകുമാർ നിർവഹിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി ആദ്യ പ്രതി  ഏറ്റുവാങ്ങി.  അനിൽ വേഗ സ്വാഗതവും ദിലീപ‌് തിരുവട്ടാർ നന്ദിയും പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News