കണ്ണൂർ വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക്; യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ നാളെ

കണ്ണൂർ: വിമാനത്താവളത്തിൽ ഡി ജി സി എ വിദഗ്ധ സംഘം നടത്തുന്ന പരിശോധന ഇന്ന് പൂർത്തിയാകും. വിമാനത്താവളത്തിന് ലൈസെൻസ് നൽകുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് നടക്കുന്നത്. വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ നാള നടക്കും.

ഡി ജി സി എ ഡെപ്യൂട്ടി ഡയറക്ടർ സന്താനം,അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ കുമാർ എന്നിവരാണ് കണ്ണൂർ വിമാനത്താവളത്തിൽ പരിശോധന നടത്തുന്നത്. വിമാനത്താവളത്തിന് ലൈസെൻസ് അനുവദിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് പുരോഗമിക്കുന്നത്.

പരിശോധന പൂർത്തിയാക്കുന്നതിന് പിന്നാലെ പരീക്ഷണ പറക്കലിനായി വലിയ യാത്രാ വിമാനം കണ്ണൂരിൽ ഇറങ്ങും.എയർ ഇന്ത്യയുടെ 200 പേർക്ക് ഇരിക്കാവുന്ന വിമാനമായിരിക്കും പരീക്ഷണ പാറക്കൽ നടത്തുന്നത്.ചെറു വിമാനം ഉപയോഗിച്ചുള്ള കാലിബ്രേഷൻ പരിശോധന വിജയകരമായി പൂർത്തീകരിച്ചിരുന്നു.

ഈ മാസം അവസാനം തന്നെ തന്നെ അന്തിമ ലൈസെൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷ.അടുത്ത മാസം ഉദ്ഘടനം നടത്തുക ലക്‌ഷ്യം വച്ചാണ് നടപടികൾ പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News