കേരളത്തിനായി പ്രവാസികളുടെ സഹായം; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌; സാലറി ചലഞ്ച്‌` ഏറ്റെടുത്ത്‌ റിയാദ്‌ കേളി കലാ സാംസ്കാരികവേദി

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മിതിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട്‌ വച്ച സാലറി ചലഞ്ച്‌` ഏറ്റെടുത്ത്‌ റിയാദ്‌ കേളി കലാ സാംസ്കാരികവേദിയിലെ നിരവധി അംഗങ്ങൾ.

തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാനാണ്‌ തീരുമാനമെന്നു കേളി രക്ഷാധികാരിസമിതി ആക്ടിംഗ്‌ കൺവീനർ കെപിഎം സാദിഖ്‌ പറഞ്ഞു ഓരോ മാസവും മൂന്നു ദിവസത്തെ ശമ്പളം വീതം പത്തുമാസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകും. ഇതിനായി കേളി സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക വാട്ട്സാപ്പ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചതായി

ഭാരവാഹികള്‍ അറിയിച്ചു. സാലറി ചലഞ്ചുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌0558431558, 0534307645 എന്നീ വാട്ട്സാപ്‌ നമ്പരിലും 0500101223, 0551609702, 0539383229 എന്നീ ഫോൺ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്‌.

സാലറി ചലഞ്ചുമായി സഹകരിക്കുന്നവരുടെ പേരുവിവരങ്ങൾ സമൂഹ മാധ്യമങ്ങളിലും സിഎംഡിആർഎഫ്‌ വെബ്‌ സൈറ്റിലും കേളി വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel