കൊച്ചിയിലെ ഈ ഞരമ്പന്‍ ഹോം ഗാര്‍ഡിനെ അന്വേഷിച്ച് സോഷ്യല്‍മീഡിയ; നടന്നു പോകുന്ന സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്ന ഗാര്‍ഡിനെതിരെ നടപടി വേണമെന്നും ആവശ്യം

കൊച്ചി: റോഡിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിക്കുന്ന കൊച്ചിയിലെ ഹോം ഗാര്‍ഡിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ.

തേവര ലൂര്‍ദ് പള്ളിക്ക് സമീപത്ത് കൂടെ നടന്നുപോകുന്ന സ്ത്രീകളുടെ പിന്നില്‍ സ്പര്‍ശിക്കുന്ന ഈ ഹോം ഗാര്‍ഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സ്‌കൂള്‍ പെണ്‍കുട്ടികളെയും ഇയാള്‍ വെറുതെ വിടുന്നില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്.

കൈവീശി നിന്ന്, സ്ത്രീകള്‍ കടന്നുപോകുമ്പോള്‍ യാദൃശ്ചികമെന്നോണം പിന്നില്‍ സ്പര്‍ശിക്കുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ തിരിഞ്ഞുനോക്കിയാല്‍, യാതൊരു കൂസലുമില്ലാതെയാണ് ഇയാളുടെ നില്‍പ്പ്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആരോ ചിത്രീകരിച്ച വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

സംഭവം കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു.

ഇയാള്‍ ഹോം ഗാര്‍ഡ് ആണെന്നും ബന്ധപ്പെട്ട സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, നടപടിയുണ്ടാകുമെന്നും പൊലീസ് മറുപടി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News