മുത്തലാഖ് ചൊല്ലിയാല്‍ ഇനി മൂന്നു വര്‍ഷം തടവുശിക്ഷ; ഓര്‍ഡിന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. മൂത്തലാക്ക് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്.

ലോക്‌സഭാ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നത്.മുത്തലാക്ക് നിയമവിരുദ്ധമാണന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തില്‍ പ്രധാന അജണ്ടയായാണ് മുസ്ലീം സ്ത്രീ അവകാശ സംരക്ഷണ നിയമം പാസാക്കിയത്.

നിയമന്ത്രാലയം തയ്യാറാക്കിയ ഓര്‍ഡിനന്‍സ് പ്രകാരം മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ഇനി മുതല്‍ ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാകും.

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.മുത്തലാക്ക് നിയമവിരുദ്ധമാക്കി സുപ്രീംകോടതി വിധി പ്രസ്ഥാവിച്ചിരുന്നു.

ഇതിന് പിന്നാലെ തലാക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ബില്‍ ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടു. മുത്തലാക്ക് നടന്നാല്‍ ആര്‍ക്ക് വേണമെങ്കിലും പരാതി നല്‍കാമെന്ന ബില്ലിലെ വ്യവസ്ഥ പ്രതിപക്ഷ എതിര്‍പ്പിന് കാരണമായതോടെയാണ് രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തത്.

തലാക്കിലെ ഇരയോ അതില്‍ ഉള്‍പ്പെട്ടവര്‍ക്കോ മാത്രം പരാതി നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഭേദഗതി വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.പക്ഷെ ഇത് മുഴുവന്‍ നിരാകരിച്ച് പാര്‍ലമെന്റില്‍ കൊണ്ട് വന്ന വ്യവസ്ഥകളെല്ലാം ഉള്‍പ്പെടുത്തിയാണ് ഓര്‍ഡിനന്‍സ്.

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് പാസാക്കുന്നതിന് മുമ്പ് ഓര്‍ഡിനന്‍സ് കൊണ്ട് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News