പ്രളയത്തിൽ പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു; ചലച്ചിത്ര മേള നിർത്തരുതെന്ന് കിം കി ഡുക്ക്

കേരളത്തിലെ പ്രളയത്തിൽപ്പെട്ട ജനതയുടെ ദുഖത്തിൽ പങ്കു ചേരുന്നതായി മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കിദുക്ക്.

എന്നാൽ കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികൾക്ക് പ്രിയപ്പെട്ടതാണെന്നും അതുകൊണ്ട് മേള നിർത്തരുതെന്നും കിം കി ദുക്ക് കൊറിയൻ ഭാഷയിലെഴുതിയ കത്തിലൂടെ സർക്കാരിനോടും മലയാളികളോടും അഭ്യർത്ഥിച്ചു.

കസാഖിസ്ഥാനിലെ അൽമാട്ടി ചലച്ചിത്ര മേളയിൽ വെച്ച് സംവിധായകൻ ഡോ. ബിജുവിന്റെയും നടൻ പ്രകാശ് ബാരെയുടെയും വഴിയാണ് കിം കിദുക്ക് തന്റെ സന്ദേശം അറിയിച്ചിരിക്കുന്നത്.
കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ “ഹ്യൂമൻ, സ്‌പെയ്‌സ്, ടൈം, ഹ്യൂമൻ” എന്ന ചിത്രവും മേളയിൽ ഇടം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News