അഗസ്താ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാട്: ക്രിസ്ത്യന്‍ മൈക്കിളിനെ ഇന്ത്യയിലേക്ക് നാട് കടത്താന്‍ ദുബായ് കോടതി ഉത്തരവ്

അഗസ്താ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്ത്യന്‍ മൈക്കിളിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്താന്‍ ദുബായി കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷമാണ് ദുബായില്‍ ക്രിസ്ത്യന്‍ മൈക്കിള്‍ പിടിയിലായത്. എന്നാല്‍ നാടുകടത്തലിനെക്കുറിച്ച് ദുബായി സര്‍ക്കാരിന്റെ നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുപിഎ കാലത്ത് നടന്ന അഗസ്താ വെസ്റ്റ്ലാന്‍റ് വിവിഐപി ഹെലികോപ്റ്ററില്‍ കരാറിലെ നിര്‍ണ്ണായക പ്രതിയാണ് ക്രിസ്ത്യന്‍ മൈക്കിള്‍.

ഇടപാടില്‍ അഗസ്താ വെസ്റ്റ്ലാന്‍റ് മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയ്ക്ക് വേണ്ടി ഇടനിലക്കാരനായി യുപിഎ സര്‍ക്കാരിലെ ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നത് ബ്രിട്ടീഷ് പൗരനായ മൈക്കലായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ദുബൈയില്‍ പിടിയിലായ മൈക്കിളിനെ വിട്ട് കിട്ടാന്‍ ഇന്ത്യ നടത്തിയ നിയമനടപടികള്‍ക്കൊടുവിലാണ് ഇയാളെ ഇന്ത്യയിലേയ്ക്ക് നടത്താന്‍ ദുബൈയ് കോടതി ഉത്തരവിട്ടത്.

എന്നാല്‍ ഉത്തരവുമായി ബന്ധപ്പെട്ട സന്ദേശമൊന്നും ദുബൈയില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതര്‍ അറിയിച്ചു.

അഗസ്താ വെസ്റ്റ്ലാന്‍റ് ഇടപാടില്‍ സോണിയാഗാന്ധിക്കെതിരെ മൊഴി നല്‍കാന്‍ സിബിഐ സമര്‍ദം ചെലുത്തുകയാണന്ന് ഇയാളുടെ അഭിഭാഷകന്‍ നേരത്തെ ആരോപിച്ചിരുന്നു.

ഇങ്ങനെ ചെയ്താന്‍ ക്രിമിനല്‍ നടപടികളില്‍ നിന്നും ഒഴിവാക്കാമെന്നാണ് സിബിഐയുടെ ഉറപ്പ്.എന്നാല്‍ ഈ ആരോപണം സിബിഐ തള്ളി.

മൈക്കിളിനെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്താന്‍ അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.

12 അത്യാധുനിക ഹെലികോപ്റ്റര്‍ വാങ്ങാനുള്ള ഇടപാടിലൂടെ രാജ്യത്തിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News