ഇരട്ട കുട്ടികളുടെ ദ്വീപ്; കാരണം തിരക്കി ഡോക്ടര്‍മാരും ശാസ്ത്ര ലോകവും

ഇരട്ട കുട്ടികളെ കാണുമ്പോള്‍ ഒരു തവണ കൂടി നോക്കുന്നവരാണ് നമ്മള്‍. എല്ലാവരിലും കൗതുകം ഉണര്‍ത്തുന്നൊരു കാ‍ഴ്ചയാണ് അത്.

വളരെ വിരളമായി മാത്രം നമ്മള്‍ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന കാ‍ഴ്ചയാണത് എന്നാല്‍ ഫിലിപ്പീന്‍സിലെ ആല്‍ബാദ് ദ്വീപിലേക്ക് ചെന്നാല്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ് പ്രായഭേദമന്യേ ഇവിടെ ഇരട്ട കുട്ടികള്‍ അനവധിയാണ്. ഈ കൊച്ചു ദ്വീപില്‍ ജനിച്ചു വീഴുന്നവരില്‍ അധികവും ഇരട്ടക്കുട്ടികളാണ്.

ഈ ദ്വീപിലെ മൂന്നിലൊന്ന് വീടുകളില്‍ ഇരട്ടകുട്ടികളാണ് 100 ജോടിയിലധികം ഇരട്ടക്കുട്ടികളാണ് ദ്വീപിലുള്ളത്. 80 വയസ്സുള്ള യുഡോസിയ മെറാസും അന്റോണിയ മെറാസുമാണ് പ്രായം കൂടിയ ഇരട്ടകള്‍.

നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. പരസ്പരം തിരിച്ചറിയാന്‍ സാധിക്കാത്ത 78 ജോഡി ഇരട്ടകള്‍ ദ്വീപിലുണ്ട്. \

പരസ്പരം തിരിച്ചറിയാന്‍ സാധിക്കുന്ന 22 ജോഡി ഇരട്ടകളും ദ്വീപിലുണ്ട്.ദ്വീപിന് പുറത്തുനിന്നെത്തുന്നവര്‍ ഇവരെ തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ചെറുപ്പം മുതല്‍ ധരിക്കുന്നത്.

തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഇരട്ടകളായവര്‍ക്ക് വലിയ പ്രശ്നങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഭര്‍ത്താവിന് ഭാര്യയെയും ഭാര്യാ സഹോദരിയെയും തമ്മില്‍ മാറിപ്പോയതുള്‍പ്പെടെ നിരവധി രസകരവും പ്രയാസകരവുമായ ഒരുപാട് സംഭവങ്ങള്‍ ഇവര്‍ക്ക് പറയാനുണ്ട്.

ദ്വീപില്‍ ഇത്തരത്തില്‍ ഇരട്ടകുട്ടികള്‍ ജനിക്കുന്ന പ്രതിഭാസം ശാസ്ത്രഞ്ജരെയും ഡോക്ടര്‍മാരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ശാസ്ത്രീയമായി ഇതിനെക്കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടര്‍മാരും ശാസ്ത്രഞ്ജരും. 2015 ല്‍ മാത്രം പന്ത്രണ്ട് ജോഡി ഇരട്ടകുട്ടികള്‍ ജനിച്ചിട്ടുണ്ടെന്നാണ് വിവരം എന്നാല്‍ ഇതിനെ കുറിച്ച് യാതൊരു സര്‍ക്കാര്‍ രേഖകളും ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News