മൃഗങ്ങളെ സംസാരിപ്പിക്കും; സോഫ്റ്റവെയര്‍ തയ്യാറായെന്ന് സ്വാമി നിത്യാനന്ദ; കളിയാക്കിക്കൊന്ന് സോഷ്യല്‍ മീഡിയ

മൃഗങ്ങളുടെ അതിന്ദ്രിയ ശക്തികളെ പുറത്തെടുത്ത് മനുഷ്യരെപ്പോലെ സംസാരിപ്പിക്കുമെന്ന അവകാശവാദവുമായി സ്വാമി നിത്യാനന്ദ. തെന്നിന്ത്യന്‍ നടിയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പുറത്തായി വിവാദത്തിലായ പ‍ഴയ നിത്യാനന്ദ തന്നെയാണ് പുതിയ വേഷത്തില്‍ കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ സംസാരിക്കുന്ന കുരങ്ങിനെയും കാളയെയും പശുവിനെയുമൊക്കെ നമുക്ക് കാണേണ്ടി വരുമത്രെ. മൃഗങ്ങളെ സംസാരിപ്പിക്കാനുള്ള ടെസ്റ്റ് സോഫ്റ്റ്വെയവര്‍ വെച്ച് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തുവെത്രെ.

ഒരു വര്‍ശത്തിനുള്ളില്‍ ഈ വിദ്യ മൃഗങ്ങളില്‍ നടപ്പാക്കി അത് വ്യാപിപ്പിക്കുമത്രെ. ഇത് വിശദീകരിക്കാന്‍ ഇംഗ്ലീഷില്‍ നിത്യാനന്ദ നടത്തുന്ന പ്രഭാഷമം കേട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളസന്യാസവേഷധാരികള്‍ കയ്യടിക്കുന്നുമുണ്ട്.

എന്തായാലും വീഡിയോ പുറത്തായതോടെ നിത്യാനന്ദയുടെ കണ്ടുപിടിത്തത്തെപ്പറ്റി രസികന്‍ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here