ബിഎസ്എഫ് ജവാനെ വെടിവച്ച് കൊന്ന ശേഷം കഴുത്തറുത്തു; ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ക്രൂരത

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ക്രൂരത. ബിഎസ്എഫ് ജവാനെ വെടിവച്ച് കൊന്ന് ശേഷം കഴുത്തറുത്തു. ബിഎസ്എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ നരേന്ദര്‍ കുമാറിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.കശ്മീരിലെ രാംഗഡ് സെക്ടറിലാണ് സംഭവം.

അതിര്‍ത്തി പ്രദേശമായ രാംഗഡ് സെക്ടറില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു നരേന്ദര്‍ കുമാറിനെ കാണാതായത്.തുടര്‍ന്ന് നടന്ന തെരച്ചിലിലായിരുന്നു പാക് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയ നരേന്ദര്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത ശരീരത്തില്‍ മൂന്ന് ബുള്ളറ്റുകള്‍ കൊണ്ട പാടുമുണ്ട്.വെടിവച്ച് കൊന്ന ശേഷമായിരുന്നു മൃതദേഹത്തോടുള്ള കടുത്ത ക്രൂരതയെന്ന് വ്യക്തം.

നരേന്ദര്‍ കുമാറിനെ കാണാതായതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്താന്‍ പാകിസ്താന്‍ റേഞ്ചേഴ്സിനോട് ബിഎസ്എഫ് സഹായം തേടിയിരുന്നു.എന്നാല്‍ തെരച്ചില്‍ നടത്താന്‍ സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല.

സംഭവത്തില്‍ പാക്കിസ്ഥാന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തി മേഖലയില്‍ ഇന്ത്യാ പാക് ബന്ധത്തിന് സംഭവം കൂടുതല്‍ ഉലച്ചിലുണ്ടാക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News