മകളുടെ രോഗത്തിനിടയിലും മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഈ കുടുംബം

മകളുടെ രോഗത്തിനിടയിലും മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു കുടുംബം. തിരുവനന്തപുരം ആർ സി സിയിൽ ക‍ഴിയുന്ന മകളുടെ ചികിത്സക്ക് ഭീമമായ തുക വേണമെങ്കിലും നാടിനൊപ്പം നിൽക്കുകയാണ് കാസർഗോഡ് സ്വദേശി സിജോയും ഭാര്യയും.

അഞ്ച് വയസുകാരി മരിയയ്ക്ക് ലുക്കീമിയ രോഗം ബാധിച്ച് ഒരുവർഷമായി തിരുവനന്തപുരം ആർ സി സി യിൽ ചികിത്സയിലാണ്. ചികിത്സാ ചിലവിനായി പണം ഏറെ വേണം എങ്കിലും സർക്കാരുദ്യോഗസ്ഥരായ അച്ഛൻ സിജോയും ഭാര്യയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചിരിക്കയാണ്.

നാടിനൊപ്പം നിൽക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ചെവിക്കൊള്ളാതെ സമരമുഖത്തേക്കിറങ്ങുന്നവരോട് സിജോക്ക് പറയാനുള്ളത് ഒന്നുമാത്രം.

‘പ്രളയം കേരളത്തെ കാർന്ന് തിന്നപ്പോൾ താൻ മകളുമായി ആശുപത്രിയിലായിരുന്നു. ചികിത്സാ തിരക്കിനിടയിൽ വാർത്തകൾ കാണാനോ ദുരിതാശ്വാസ പ്രവർത്തനങ്ങളിലോ പങ്കാളിയാകാനോ ക‍ഴിഞ്ഞില്ല’.

എങ്കിലും 5000രൂപ ഇതിനകം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ക‍ഴിഞ്ഞു. കാസർഗോഡ് ആരോഗ്യവകുപ്പിലാണ് രണ്ട് പേരും. മകളുടെ ചികിത്സക്കായി ലീവെടുത്തിരിക്കുന്ന ഇവർ ഈമാസം ജോലിയിൽ പ്രവേശിക്കും തുടർന്നുള്ള ശമ്പളമാണ് പിറന്ന നാടിനായി നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News