”ലക്ഷ്യം നിരപരാധിത്വം തെളിയിക്കുക എന്നു മാത്രമായിരുന്നു, അതൊരു വാശിയായിരുന്നു; അത് സാധിച്ചു”; ചാരക്കേസില്‍ ഉള്‍പ്പെടുത്തി തേജോവധം ചെയ്തവര്‍ക്ക് മറുപടിയുമായി നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍ #WatchVideo

24 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായ സുപ്രീംകോടതി വിധിയുണ്ടായത്.

അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെകെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ സമിതി അന്വേഷണത്തിനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഈ ജുഡീഷ്യല്‍ സമിതി, ചാരക്കേസിന്റെ ഉള്ളറകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറക്കുമെന്നതും തീര്‍ച്ചയാണ്.

ഇപ്പോഴിതാ, താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും നമ്പി നാരായണന്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസുമായി പങ്കുവയ്ക്കുന്നു.

24 വര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെ, തന്റെ ലക്ഷ്യം തന്റെ നിരപരാധിത്വം തെളിയിക്കുക എന്നത് മാത്രമായിരുന്നെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

”ഇപ്പം അന്വേഷണത്തിനായി സുപ്രീംകോടതി ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആരൊക്കെയാണ് തെറ്റു ചെയ്തതെന്ന് കണ്ടുപിടിക്കാന്‍. എന്നാല്‍ അവര്‍ക്ക് ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

”എന്റെ ലക്ഷ്യം നിരപരാധിത്വം തെളിയിക്കുക എന്നു മാത്രമായിരുന്നു. അത് സാധിച്ചു. അതൊരു വാശിയായിരുന്നു. ഇനി അവര്‍ക്ക് ശിക്ഷ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. 24 വര്‍ഷം പോരാടി. ഇനി മക്കള്‍ക്കൊപ്പം ജീവിക്കണം എന്നാണ് ആഗ്രഹം.”-നമ്പി നാരായണന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News