”ഞാനൊരു നല്ല ഭര്‍ത്താവല്ല, നല്ല പിതാവല്ല”; ഇനിയൊരു ജന്മമുണ്ടെങ്കില്‍ ശാസ്ത്രജ്ഞന്‍ ആവാന്‍ ആഗ്രഹിക്കില്ലെന്ന് നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍

ജീവിതത്തില്‍ താന്‍ ഒരിക്കലും നല്ലൊരു ഭര്‍ത്താവോ നല്ലൊരു പിതാവോ ആയിരുന്നില്ലെന്ന് നമ്പി നാരായണന്‍. അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും നമ്പി കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനോട് പറഞ്ഞു.

‘ജോലി തിരക്കുകള്‍ കാരണം, കുടുംബത്തോട് സ്‌നേഹം കാണിക്കാന്‍ സമയം കണ്ടെത്താന്‍ സാധിച്ചില്ല. ഇനിയൊരു രണ്ടാം ജന്മമുണ്ടെങ്കില്‍ ഒരിക്കലും ശാസ്ത്രജ്ഞന്‍ ആവാന്‍ ആഗ്രഹിക്കില്ല. നല്ലൊരു ഭര്‍ത്താവും പിതാവും ആകാനാണ് ശ്രമിക്കുക.’-നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News