കണ്‍മണിയെ കാത്ത് കാവ്യയും ദിലീപും; ആദ്യ ചിത്രങ്ങള്‍ പുറത്ത്

കാവ്യാ മാധവന്റെ ആരാധകരെയെല്ലാം അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു കാവ്യ ഗർഭിണിയാണൊ എന്നത്.
എന്നാൽ ദിവസങ്ങൾക്കു മുൻപ് കാവ്യയുടെ അച്ഛൻ മാധവൻ വാർത്ത സ്ഥിരീകരിക്കുകയുണ്ടായി.

കാവ്യ എട്ട് മാസം ഗർഭിണിയാണെന്നും എന്നാൽ ആ സന്തോഷം പങ്കിടാൻ മീനാക്ഷി അടുത്തില്ലായെന്നുമാണ് അച്ഛന്‍ മാധവന്‍ പറഞ്ഞത്.

ബേബി ഷവര്‍ ദിനത്തിൽ പൂർണ ഗർഭിണിയായ കാവ്യയുടെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന കാവ്യയാണ് ചിത്രത്തിലുള്ളത്.

കുടുംബത്തിലേക്കെത്തുന്ന കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് കാവ്യയും ദിലീപും. ജനപ്രിയ താരജോഡികളായിരുന്ന ദിലീപും കാവ്യയും ദിലീപും 2015ലാണ് വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here