മന്ത്രിമാരിറങ്ങിയിട്ടെന്താവാനാ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയിതാ; അഞ്ച് ദിവസംകൊണ്ട് ജില്ലകളില്‍ നിന്ന് ശേഖരിച്ചത് 189.62 കോടി രൂപ

നവകേരള സൃഷ്ടിക്ക് ലോക ജനത ഒന്നാകെ കേരളത്തിന് കൈത്താങ്ങ് നല്‍കുകയാണ്. പ്രളയാന്തക കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിന് വിവിധ രീതിയിലുള്ള ധന ശേഖരണ മാതൃകകളാണ് ഗവണ്‍മെന്‍റ് ജനങ്ങള്‍ക്ക് മുന്നിലേക്ക് വച്ചത്.

എല്ലാ മാതൃകക‍ളും ജനങ്ങള്‍ ആത്മവിശ്വാസത്തോടെയാണ് സ്വീകരിച്ചത്. സാലറി ചലഞ്ചിന്‍റെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉയര്‍ത്തുമ്പോ‍ഴും പൊതുജനങ്ങള്‍ ധനശേഖരണത്തോട് ക്രിയാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നതിന്‍റെ തെളിവാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകലില്‍ നടന്ന വിഭവ സാമാഹരണ പരുപാടികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വിഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ വിവിധ ജില്ലകളില്‍ നിന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ (30.87 കോടി) ആലപ്പുഴ (24 കോടി) എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്. പണമായി ലഭിച്ചതിനു പുറമെ സ്വര്‍ണ്ണവും വസ്തുക്കളും സംഭാവനയായി ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7.56 കോടി രൂപ സംഭാവന നല്‍കി.

കേരള യൂണിവേഴ്‌സിറ്റി 47.91 ലക്ഷം, കോളേജ് വിദ്യാഭ്യാസ വകുപ്പ് 30.98 ലക്ഷം, എം.ജി. യൂണിവേഴ്‌സിറ്റി 13.44 ലക്ഷം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 18.54 ലക്ഷം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 16.41 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 14,757 സ്‌‌‌കൂളുകളില്‍നിന്ന് 15.18 കോടി രൂപയും നല്‍കിയിട്ടുണ്ട്.

5,50,703 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി

പതിനായിരം രൂപ വിഹിതമുളള അടിയന്തര സഹായം ഇതുവരെ 5,50,703 കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ആശ്രതരായ 327 കുടുംബങ്ങള്‍ക്ക് മരണാനന്തര ധനസഹായം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News