കാത്തിരിപ്പിന് വിരാമം; കണ്ണൂര്‍ വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങി

കാത്തിരിപ്പിനൊടുവിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാ വിമാനം വന്നിറങ്ങി. ഇതോടെ വ്യോമയാന ഭൂപടത്തിൽ കണ്ണൂർ വിമാനത്താവളവും വരച്ചുചേർക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 737800 ബോയിങ് വിമാനമാണ് പരീക്ഷണപ്പറക്കലിനെത്തിയത്.

വ്യാഴാഴ്ച രാവിലെ 9.57 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട ഐ എക്സ് 555/ എഎക്സ് ബി 555 വിമാനം 10.27 ന് കണ്ണൂർ വിമാനത്താവള മേഖലയിലെത്തി. തുടർന്ന് 10.35 ഓടെ ആദ്യ റൗണ്ട് പൂർത്തിയാക്കി.

പല തവണ ലാൻഡിങ്ങും ടേക്ക് ഓഫും നടത്തുന്നതിലൂടെ റൺവേയുടെയും സാങ്കേതിക സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത വിലയിരുത്തും. കിയാൽ എംഡി വി തുളസീദാസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും പരീക്ഷണപ്പറക്കലിനു് സാക്ഷ്യം വഹിച്ചു.

രണ്ടു ദിവസമായി നടന്ന ഡിജിസിഎ പരിശോധനയുടെ തുടർച്ചയായാണ് വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കൽ ആരംഭിച്ചത്. ചെറുവിമാനങ്ങൾ ഇതിനകം പത്തതവണ ഇവിടെ ഇറക്കിയിട്ടുണ്ട്.

വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂർത്തിയായതോടെയാണ്‌ വ്യാഴാഴ്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാവിമാനം പരീക്ഷണാർഥം എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങിയത്‌.

ഇതോടെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോർട്ട് നൽകിയാലുടൻ വാണിജ്യ സർവീസിനായുള്ള അനുമതി ലഭിക്കും.

വലിയ വിമാനം സുരക്ഷിതമായി ഇറങ്ങിയാൽ ഈമാസം തന്നെ വിമാനത്താവള ലൈസൻസ് നൽകുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടൻ ഉദ്ഘാടനത്തീയതി തീരുമാനിക്കും.

ജെറ്റ് എയർവേസ്, ഗോ എയർ, ഇൻഡിഗോ കമ്പനികൾക്ക് അന്താരാഷ്ട്ര‐ ആഭ്യന്തര സർവീസുകൾ നടത്താൻ അനുമതിയായി. കൂടാതെ ടിക്കറ്റ് ചാർജ് കുറഞ്ഞ ഉഡാൻ വിമാന സർവീസുകളുമുണ്ടാകും.

ഒക്ടോബർ 29ന് പുറത്തിറങ്ങുന്ന ഈ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളവും ഇടംപിടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News