പ്രളയ ദുരന്തം നേരിടാന്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാവശ്യം കേന്ദ്രം അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് മന്ത്രി തോമസ് ഐസക്

പ്രളയ ദുരന്തം നേരിടാന്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാവശ്യം കേന്ദ്രം അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ദില്ലിയില്‍ പറഞ്ഞു. രൂപയുടെ മൂല്യതകര്‍ച്ച ചൂണ്ടികാട്ടി കേരളത്തിന്റെ ആവശ്യം തള്ളാനാണ് സാധ്യത.

ദുരിതാശ്വസ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം തേടി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് ഐസ്‌ക്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്‌ലിയുമായുള്ള തോമസ് ഐസക്കിന്റെ കൂടിക്കാഴ്ച്ച ആരംഭിച്ചു.

നാല്‍പ്പതിനായിരം കോടി രൂപയുടെ നാശനഷ്ടം പ്രളയത്തിലുണ്ടായന്നാണ് കേരളത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കേരളം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിശദമായ മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസ്‌ക് , അരുണ്‍ ജറ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

പ്രളയ ദുരന്ത സഹായത്തിനായി സംസ്ഥാന ജി.എസ്.ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അനുകൂല നിലപാടാണ് അരുണ്‍ ജറ്റ്‌ലിയ്ക്ക് ഉള്ളത്. അടുത്ത് ജിഎസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കും. എക്‌സ്‌പെന്‍ഡീച്ചര്‍ സെക്രട്ടറി, റെവന്യൂ സെക്രട്ടറി എന്നിവരുമായി തോമസ് ഐസക്ക് രാവിലെ ചര്‍ച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News