പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെ കോഴിക്കോട്

പ്രളയ ദുരന്തം വിലയിരുത്തുന്ന കേന്ദ്ര സംഘം നാളെ കോഴിക്കോട് ജില്ല സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി എ.വി.ധർമ്മറെഡ്ഡി, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി ധരംവീർ ഝ എന്നിവരാണ് സംഘത്തിലുള്ളത്.

ഹസാഡ് അനലിസ്റ്റ് ജി എസ് പ്രദീപ് അനുഗമിക്കും. നാളെ രാവിലെ 11 മുതൽ 11.30 വരെ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം 11.30 മുതൽ വൈകീട്ട് 5 മണി വരെ ദുരന്തബാധിത മേഖലകളിൽ സന്ദർശനം നടത്തും.

ഉരുൾപൊട്ടൽ ഉണ്ടായ കണ്ണപ്പൻകുണ്ട്, കരിഞ്ചോല, തിരുവമ്പാടി, കൂടരഞ്ഞി എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായ വയനാട് ചുരവും കേന്ദ്ര സംഘം സന്ദർശിക്കും. ജില്ലയിലെ സന്ദർശന ശേഷം വൈകീട്ട് 5.30ന് കണ്ണൂരിലേക്ക് പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel