ഭാര്യയുടെ ഫോണ്‍ പരിശോധിച്ചു; ഭർത്താവിന് പിന്നീട് സംഭവിച്ചത് ഇതാണ്

മൊബെെല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്.ഫോണ്‍ കോളുകള്‍ ചെയ്യാന്‍ മാത്രമല്ല, ചിത്രങ്ങളെടുക്കാനും, ബാങ്കിടപാടുകള്‍ നടത്തുന്നതിനും, സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസിനും, എന്നുവേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്കെല്ലാം, മൊബെെല്‍ ഫോണാണ് ഉപയോഗിക്കുന്നത്. ഉപകാരം എന്നതു പോലെതന്നെ ഉപദ്രവവുമാകാറുണ്ട് മൊബെെല്‍ ഫോണ്‍.

പലപ്പോ‍ഴും സ്വകാര്യ ജീവിതത്തിനു വെല്ലുവിളിയാകുന്നതും പല വിവാഹ മോചനങ്ങള്‍ക്കും കാരണമായിത്തീരുന്നതും മൊബൈല്‍ ഫോണാണ്. ഇത്തരത്തിലൊരു കേസാണ് യുഎഇയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.

ഭാര്യയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അതില്‍ നിന്ന്, അവരുടെ സുഹൃത്തിന്‍റെ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് പകര്‍ത്തിയ യുവാവിന് യു.എ.ഇ കോടതി വിധിച്ചത ഒരു മാസം തടവും ആയിരം ദിര്‍ഹം പി‍ഴയും.

ഭാര്യ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു, യുവാവ് സുഹൃത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പിന്നീട് മൊബെെല്‍ ഫോണ്‍ പരിശോധിച്ച ഭാര്യ സുഹൃത്തിന്‍റെചിത്രങ്ങള്‍ ഭര്‍ത്താവിന്‍റെ മൊബെെലില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വിവാഹ മോചനം നേടി അവരുടെ വഴിക്കു പോയി.

അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനൊപ്പം ഇയാളുടെ ഫോണില്‍ നിന്ന് ഈ സ്ത്രീയുടെ നിരവധി ഫോട്ടോകളും പൊലീസ് ഉദ്ദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News