‘അന്ന് മരിക്കാന്‍ തീരുമാനിച്ചു, പക്ഷെ മക്കളുടെ ആ ചോദ്യത്തോടെ പിന്‍വാങ്ങി’; മനസുതുറന്ന് നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍ #WatchVideo

ചാരക്കേസുമായി ബന്ധപ്പെട്ടുള്ള ജയില്‍വാസവും തുടര്‍ന്നുണ്ടായ മാനസികസംഘര്‍ഷങ്ങളും മൂലം താന്‍ ഒരിക്കല്‍ മരിക്കാന്‍ വരെ തീരമാനിച്ചിരുന്നെന്ന് നമ്പി നാരായണന്‍.

അന്നത്തെ സംഭവങ്ങളെല്ലാം ഓര്‍ത്തെടുക്കുകയാണ് നമ്പി നാരായണന്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍.

ജെബി ജംഗ്ഷനില്‍ നമ്പി നാരായണന്‍ ജോണ്‍ ബ്രിട്ടാസുമായി പങ്കുവയ്ക്കുന്നത് ഇങ്ങനെ:

”ജാമ്യം കിട്ടി വീട്ടില്‍ എത്തിയ ശേഷമായിരുന്നു അത്. മരിക്കാന്‍ തീരുമാനമെടുത്തതോടെ അഭിഭാഷകനോട് പറഞ്ഞു. ഒരു വില്‍പത്രം തയ്യാറാക്കാന്‍.

സാഹചര്യങ്ങള്‍ മനസിലാക്കി മക്കളും ഒരുദിവസം വീട്ടിലെത്തി. എന്റെ അടുത്തിരുന്ന് അവര്‍ പറഞ്ഞു.

നിങ്ങള്‍ അനുഭവിക്കുന്നത് മനസിലാകും, ദുരന്തമാണ്. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം. അങ്ങനെയൊരു കടന്ന കൈ എടുക്കുകയാണെങ്കില്‍ ഞങ്ങളെ ചാരന്റെ മക്കളായേ സമൂഹം കാണൂ.

മക്കളുടെ മക്കളെയും സന്തതി പരമ്പര മൊത്തവും ചാരന്റെ മക്കള്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. അതുകൊണ്ട് നിങ്ങള്‍ നിരപരാധിത്വം തെളിയിക്കുക. എന്നിട്ട് എന്തും വേണമെങ്കിലും ചെയ്യുക.

അപ്പം ഞാന്‍ ആലോചിച്ച്, അവര്‍ പറയുന്നത് ശരിയാണല്ലോ. അങ്ങനെ തുടങ്ങിയ വാശിയാണ് സുപ്രീംകോടതി വിധിയോടെ കഴിഞ്ഞദിവസം അവസാനിച്ചത്.”-നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News