തിരുവനന്തപുരത്ത് സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; കൈയ്യേറ്റം ചെയ്ത ശേഷം വസ്ത്രങ്ങള്‍ പരസ്യമായി  വലിച്ച് കീറി;  എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

തിരുവനന്തപുരം : സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. തിരുവനന്തപുരം കുറ്റിച്ചലുളള ഒരു സ്വകാര്യ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥിയായ ആനന്ദ് ബാബു ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം കുറ്റിച്ചലുളള ഒരു സ്വകാര്യ എഞ്ചീനിയറിംഗ് കോളേജിന്‍റെ വിദ്യര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് സഹപാഠിയായ വെളളനാട് കാവ്യക്കോട് സ്വദേശിയായ ആനന്ദ് ബാബു സൈബര്‍ പോലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുമായി നേരത്തെ അടുപ്പം ഉണ്ടായിരുന്ന പ്രതി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം അത് ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു. കോളേജില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൈയ്യേറ്റം ചെയ്ത ശേഷം വസ്ത്രങ്ങള്‍ വലിച്ച് കീറി പരസ്യമായി അപമാനിക്കുകയും ചെയ്തു.

സൈബര്‍ പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ബിജുവിന്‍റെ നേതൃത്വലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഐടി ആക്ട് പ്രകാരവും , നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനും പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News