ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ; സുഷമ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പാകിസ്ഥാന്റെ അഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ സുഷമ സ്വരാജ് പാക് വിദേശ കാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യ പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണം എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ഖാന് ആശംശ അറിയിച്ച് ആഗസ്റ്റ് ഇരുപതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തിനുള്ള മറുപടിയിലാണ് ഇന്ത്യ – പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണം എന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നത്.

ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിക്കിടെ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും, പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

എന്നാല്‍ കൂടിക്കാഴ്ച്ചയിലെ അജണ്ടയെക്കുറിച്ച് തീരുമാനമായില്ല. എന്നാല്‍ കര്‍ത്താര്‍ പൂര്‍ സാഹിബ് ഇടനാഴി സിഖ് തീര്തടകര്‍ക്കായി തുറന്നു കൊടുക്കുന്ന കാര്യം കൂടിക്കാഴ്ചയില്‍ ഇന്ത്യ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനികനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയാകാം എന്ന തീരുമാനത്തിലെത്തിയത് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തുമെന്ന് വ്യക്തമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News