വീട്ടുവളപ്പിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരങ്ങള്‍ മുറിച്ച് കടത്തി

മറയൂരിൽ വീട്ടുവളപ്പിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരങ്ങള്‍ വെട്ടി കടത്തി. പയസ്‌നഗര്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ വീട്ടുവളപ്പില്‍ നിന്ന് രണ്ട് ചന്ദന മരങ്ങളാണ് മോഷ്ടാക്കള്‍ കടത്തിയത്.

പയസ്‌നഗര്‍ കരിമ്പാറ ചേലാട് വീട്ടില്‍ ഷിബുവിന്റെ വീടിന് സമീപത്ത്‍ നിന്നാണ് രണ്ട് വലിയ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു മരം മോഷണം പോയതിന് പിറകേയാണ് ഇതേ സ്ഥലത്ത് നിന്ന് മറ്റൊരു ചന്ദന മരം കൂടി മോഷ്ടിക്കപ്പെട്ടത്.

ചന്ദനമരം മോഷണം പോയ വിവരം ഷിബു പയസ് നഗര്‍ വനം വകുപ്പ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്.

രണ്ട് ചന്ദന മരത്തിനുമായി 15 ലക്ഷം രൂപ വിലമതിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇടക്കടവ് രാജന്റെ പറമ്പില്‍നിന്നും മറയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പരിസരത്തു നിന്നും ചന്ദന മരങ്ങൾ മോഷണം പോയിരുന്നെങ്കിലും പ്രതികളെയോ തൊണ്ടി മുതലോ കണ്ടെത്താന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News