‘കേസ് നടത്താന്‍ പണംനല്‍കി സഹായിച്ചത് ഏഴു സെലിബ്രിറ്റികള്‍; വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍’; നമ്പിക്ക് എവിടെ നിന്ന് പണമെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി

ചാരക്കേസില്‍ 24 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് നമ്പി നാരായണന് നീതി ലഭിച്ചത്.

അക്കാലങ്ങളില്‍ നിയമപോരാട്ടം നടത്താന്‍ നമ്പിക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന ചോദ്യം വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ആ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് നമ്പി നാരായണന് കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലൂടെ.

വര്‍ഷങ്ങള്‍ നീണ്ട കോടതി നടപടികള്‍ക്ക് തനിക്ക് പണം നല്‍കി സഹായിച്ചത് ഏഴു സെലിബ്രിറ്റികളാണെന്നാണ് നമ്പി നാരായണന്‍ വെളിപ്പെടുത്തിയത്.

ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ക്കും താല്‍പര്യമില്ല. അതുകൊണ്ട് തന്നെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ താന്‍ വെളിപ്പെടുത്തില്ലെന്നും അവര്‍ നല്‍കിയ പണം താന്‍ തിരിച്ചു നല്‍കുമെന്നും നമ്പി ജെബി ജംഗ്ഷനിലൂടെ പറഞ്ഞു.

”അവര്‍ എന്റെ വീട്ടില്‍ വന്ന് നിര്‍ബന്ധിച്ച് പണം നല്‍കുകയായിരുന്നു. അങ്ങനെയുള്ള നല്ല മനുഷ്യന്‍മാരും ഇവിടെയുണ്ട്. അവരില്‍ നിന്ന് വാങ്ങിയ പണത്തെക്കുറിച്ച് കൃത്യമായ കണക്ക് എന്റെ കൈയിലുണ്ട്. അവര്‍ നല്‍കിയത് കടമാണ്. അത് ഞാന്‍ തിരിച്ചുനല്‍കും. തീര്‍ച്ച. അതുകൊണ്ട് തന്നെ 50 ലക്ഷം രൂപ എനിക്ക് ആവശ്യമുണ്ട്. ”-നമ്പി നാരായണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News