കണ്ണൂർ വിമാനത്താവളത്തിൽ വലിയ യാത്ര വിമാനം ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വലിയ യാത്ര വിമാനം ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും. ഇൻഡിഗോ എയർലൈൻസിന്റെ യാത്ര വിമാനമാണ് ഇന്ന് കണ്ണൂരിൽ എത്തുക.

74 സീറ്റുകളുള്ള എ ടി ആർ 72 വിമാനമാണ് ഇന്ന് കണ്ണൂരിൽ എത്തുന്നത്. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ ബോയിങ് 737 വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധന പൂർണ വിജയം ആയിരുന്നു.

ഇതോടെ വ്യോമയാന ഭൂപടത്തിൽ കണ്ണൂർ വിമാനത്താവളവും വരച്ചുചേർക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 737800 ബോയിങ് വിമാനമാണ് ഇന്നലെ പരീക്ഷണപ്പറക്കലിനെത്തിയത്.

പല തവണ ലാൻഡിങ്ങും ടേക്ക് ഓഫും നടത്തുന്നതിലൂടെ റൺവേയുടെയും സാങ്കേതിക സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here