ഐഎസ്‌എല്‍ അഞ്ചാം സീസണിലേക്കുള്ള ടീമിനെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു; ഏ‍ഴ് മലയാളികളടക്കം 25 അംഗ ടീം

ഐ.എസ്‌.എല്‍. അഞ്ചാം സീസണിലേക്കുള്ള 25 അംഗ സ്‌ക്വാഡിനെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. ഏഴ്‌ മലയാളികളും ഏഴ്‌ വിദേശ താരങ്ങളും ഉള്‍പ്പെട്ടതാണ്‌ 25 അംഗ ടീം.
ജനുവരി ട്രാന്‍സ്‌ഫര്‍ വരെ ഈ ടീം കളിക്കും.

സി.കെ. വിനീത്‌, സഹല്‍ അബ്‌ദുല്‍ സമദ്‌, എം.പി. സക്കീര്‍, പ്രശാന്ത്‌ മോഹന്‍, ഋഷി ദത്ത്‌, അനസ്‌ എടത്തൊടിക, എം.എസ്‌. സുജിത്‌ എന്നിവരാണ്‌ മലയാളി താരങ്ങള്‍. പരുക്കേറ്റ അബ്‌ദുല്‍ ഹക്കുവാണ്‌ മലയാളി താരങ്ങളിലെ പ്രധാന അസാന്നിദ്ധ്യം.

ടീം:- ധീരജ്‌ സിംഗ്‌, നവീന്‍ കുമാര്‍, എം.എസ്‌. സുജിത്‌, അനസ്‌ എടത്തൊടിക, സിറില്‍ കാലി, ലാല്‍റുത്വാര, സന്ദേശ്‌ ജിങ്കാന്‍, മുഹമ്മദ്‌ റാകിപ്‌, ലാസിച്‌ പെസിച്‌, പ്രിതം സിംഗ്‌, കറേജ്‌ പെകൂസണ്‍, ദീപേന്ദ്ര നേഗി, ഹാളിചരണ്‍ നര്‍സാരി, ഋഷി ദത്ത്‌, കിസിറ്റോ കിസിറോണ്‍, ലോകന്‍ മീതെ, സഹല്‍ അബ്‌ദുള്‍ സമദ്‌, നികോള ക്രാമറെവിച്ച്‌, കെ. പ്രശാന്ത്‌, സിമിന്‍ലെന്‍ ഡങ്കല്‍, സൂരജ്‌ റാവത്‌, എം.പി. സക്കീര്‍. സി.കെ. വിനീത്‌, മറ്റെജ്‌ പൊപ്ലാറ്റ്‌നിക്‌, സ്ലാവിസിയ സ്‌റ്റൊയാനോവിച്ച്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here