വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍; നടിയുടെ പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍; സംഭവം കോട്ടയത്ത്

കോട്ടയം: വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍.

പ്രമുഖ സിനിമാ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം ഇങ്ങനെ: നടിയുടെ പരാതിയില്‍ രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുമരകം സ്വദേശികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തത്.

ഈസ്റ്റ് സി.ഐ സാജു വര്‍ഗീസാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News